ഓപ്പറേഷൻ തുഫാൻ :പുറക്കാട്ടിരിയിൽ  ലഹരി വിരുദ്ധ ബോധവത്കരണം ; ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടാകണമെന്ന്
ഓപ്പറേഷൻ തുഫാൻ :പുറക്കാട്ടിരിയിൽ ലഹരി വിരുദ്ധ ബോധവത്കരണം ; ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം
Atholi News26 Jul5 min

ഓപ്പറേഷൻ തുഫാൻ :പുറക്കാട്ടിരിയിൽ

ലഹരി വിരുദ്ധ ബോധവത്കരണം ; ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം




പുറക്കാട്ടിരി: പുറക്കാട്ടിരി ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച 'ഓപ്പറേഷൻ തുഫാൻ – ദി നാർക്കോ ഹണ്ട്' ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സിറാജുൽ ഇസ്‌ലാം മദ്‌റസയിൽ നടന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് സി. ഉദ്ഘാടനം നിർവ്വഹിച്ചു.

മഹല്ല് പ്രസിഡന്റ് കെ. അബ്ദ്രു ഹാജി അധ്യക്ഷത വഹിച്ചു. . ചീഫ് ഇമാം അൻസാറുദ്ധീൻ വാഫി ആമുഖ പ്രഭാഷണവും

മുഖ്യപ്രഭാഷണം ഇൻസ്‌പെക്ടർ ഓഫ് പൊലീസ് രഞ്ജിത്ത് കെ.ആർ നിർവ്വഹിച്ചു.

ലഹരി ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും ഒരുപോലെ തകർക്കുന്ന ഗുരുതര സാമൂഹിക വിപത്താണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ പൊലീസിനൊപ്പം പൊതുസമൂഹവും രക്ഷിതാക്കളും അധ്യാപകരും മത-സാമൂഹിക സംഘടനകളും കൈകോർക്കേണ്ടത് അനിവാര്യമാണെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ ജാഗ്രതയും നിരന്തര ബോധവത്കരണവും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംശയാസ്പദമായ ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മഹല്ല് ജനറൽ സെക്രട്ടറി ഉമ്മർ സി സ്വാഗതവും

മദ്‌റസ കമ്മിറ്റി പ്രസിഡന്റ് മൻസൂർ എ.കെ. നന്ദിയും പറഞ്ഞു. മഹല്ല് നിവാസികളും യുവജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.news image

Recent News