തലക്കുളത്തൂരിൽ മാനേജ്മെൻ്റ് സ്കൂൾ  സ്പോർട്സ് മീറ്റ് "പിനാക്കിൾ" ന്   ആവേശകരമായ തുടക്കം
തലക്കുളത്തൂരിൽ മാനേജ്മെൻ്റ് സ്കൂൾ സ്പോർട്സ് മീറ്റ് "പിനാക്കിൾ" ന് ആവേശകരമായ തുടക്കം
Atholi News27 Nov5 min

തലക്കുളത്തൂരിൽ മാനേജ്മെൻ്റ് സ്കൂൾ

സ്പോർട്സ് മീറ്റ് "പിനാക്കിൾ" ന്

ആവേശകരമായ തുടക്കം 



അവസരങ്ങൾ

ഉപയോഗപ്പെടുത്താനും പഠിക്കണമെന്ന് 

വിദ്യ ബാലകൃഷ്ണൻ 

എം എൽ എ






തലക്കുളത്തൂർ: ഓൾ കേരള സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ (എ. കെ .എം . എസ്. എ) നേതൃത്വത്തിൽ ജില്ലയിലെ മാനേജ്മെൻ്റ് സ്കൂളുകളുടെ ( സി ബി എസ് സി ) ജില്ലാ സ്പോർട്സ് മീറ്റ്

"പിനാക്കിൾ - 2026 "

തലക്കുളത്തൂർ പൂളാടിക്കുന്ന് 

പെരുംതിരുത്തിയിൽ

എ.സി. ഷണ്മുഖദാസ് സ്മാരക മിനി സ്റ്റേഡിയത്തിൽ ആവേശകരമായ 

തുടക്കം.

വിദ്യ ബാലകൃഷ്ണൻ എം എൽ എ , വിദ്യാർത്ഥിക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ

അവസരങ്ങൾ

ഉപയോഗപ്പെടുത്താനും പഠിക്കണമെന്ന് 

എം എൽ എ പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ  

വി.പി. മനോജ് മുഖ്യാതിഥിയായി.

സെക്രട്ടറി വി. മാധവി ദേവി ,ശശിധരൻ മേനക്കണ്ടി, റസൽ പള്ളത്ത്, പ്രസീത മണ്ണാടത്ത് എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 30 ഓളം സ്വകാര്യ സ്കൂളുകളിൽ നിന്നായി 650-ലധികം വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നു. 

രാവിലെ 8 ന് മത്സരം ആരംഭിച്ചു .

കിഡ്സ് , ജൂനിയർ , സീനിയർ , സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏറ്റവും കൂടുതൽ പോയ്ൻ്റ് നേടുന്ന സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പും

ഓരോ ഇനത്തിലും വ്യക്തിഗത ചാമ്പ്യൻഷിപ്പും പ്രഖ്യാപിക്കും. 

വൈകീട്ട് 5 ന് സമ്മാന വിതരണം നടക്കും.

Recent News