
അത്തോളി: ജൈവ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ കണ്ണിപ്പൊയിൽ കൊളങ്ങരക്കണ്ടി വൈശാഖത്തിൽ സുനീഷ് കുമാറിന്റെ നിര്യാണത്തിൽ അത്തോളി പൗരാവലിയുടെ നേതൃത്വത്തിൽ കണ്ണിപ്പൊയിലിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുനീഷ് കുമാറെന്ന് യോഗം അനുസ്മരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം കൃഷ്ണൻ മാസ്റ്റർ അവതരിപ്പിച്ചു.
ജൈസൽ അത്തോളി, സുരേഷ് ഉള്ളിയേരി, ശാന്തി മാവീട്ടിൽ, സാജിദ് കോറോത്ത്, സുഗതകുമാരി, ദിനേശൻ സി.കെ., പത്മ ഗിരീഷ്, പ്രീതി, സുനീഷ് നടുവിലയിൽ, ഷൗക്കത്ത് അത്തോളി, എ.എം. സരിത, രജ്ജിത്ത് കുമാർ സി.കെ., കെ.എം. രാജൻ, സുരേഷ് അക്ഷരി, ബിന്ദു രാജൻ, മുരളി തായാട്ടുമ്മൽ, ശ്രീജിത്ത് കെ., അഷ്റഫ് അത്തോളി, അനിൽകുമാർ, ഷൈനിൽ വി.ജി. എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അരുൺ വാളേരി സ്വാഗതം പറഞ്ഞു.