
കൊച്ചിയിൽ വാഹനാപകടം:
അത്തോളി സ്വദേശിനിക്ക് ദാരുണ അന്ത്യം
അത്തോളി:
കൊച്ചിയിൽ വാഹനാപകടത്തിൽ
അത്തോളി സ്വദേശിനിക്ക് ദാരുണ അന്ത്യം.
കുനിയിൽകടവ് നമ്പ്യാട്ടും പുറം വടക്കേ പീടികയിൽ പരേതനായ സുരേഷിന്റെ മകൾ അനുശ്രീ (28) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെ കൊച്ചി സീപോർട്ട്-
എയർപോർട്ട് റോഡിൽ ഭാരതമാത കോളേജിന് സമീപമായിരുന്നു അപകടം.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത് . ലോറി തട്ടിയ ഉടൻ ബൈക്കിൽ നിന്നും ബൈക്ക് ഓടിച്ചയാൾ പുറത്തേക്കും അനുശീ ലോറിക്കടിയിലേക്കും തെറിച്ചു വീണു.ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുശ്രീയുടെ ജീവൻ രക്ഷിക്കാനായില്ല.
നഴ്‌സ് കോഴ്‌സ് പഠനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു.
കൊച്ചിയിൽ മോഡലിംഗ് രംഗത്ത് സജീവമാണ് , ഈയിടെ ഒരു സീരിയലിൽ അഭിനയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 28 നാണ് അച്ചൻ സുരേഷ് മരിച്ചത് , ഒരു വർഷം തികയും മുമ്പ് നവംബറിൽ മകളും അകാലത്തിൽ പൊലിഞ്ഞു.
അമ്മ: ബീന. സഹോദരി: ദേവനന്ദ ( മഞ്ചേരി മെഡിക്കൽ കോളേജിൽ ബി ഡി എസ് വിദ്യാർത്ഥിനി ). സംസ്ക്കാരം
വീട്ടുവളപ്പിൽ നടത്തി.
സഞ്ചയനം വ്യാഴാഴ്ച.