കരുണ വേണം കരുതാലാകണം ; അജിത്പ്രസാദ് ചികിത്സാ സഹായ കമ്മിറ്റി
കരുണ വേണം കരുതാലാകണം ; അജിത്പ്രസാദ് ചികിത്സാ സഹായ കമ്മിറ്റി
Atholi News7 Nov5 min

കരുണ വേണം കരുതാലാകണം ; അജിത്പ്രസാദ് ചികിത്സാ സഹായ കമ്മിറ്റി

 

അത്തോളി : പഞ്ചായത്തിലെ 7-ാം വാർഡിൽ പടിഞ്ഞാറെ നൂനീങ്കര അജിത് പ്രസാദ് ഇരു വൃക്കകളും തകരാറിലായി. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന അജിത് പ്രസാദിന് അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. പ്രസ്തുത ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 40 ലക്ഷം രൂപ ചെലവ് വരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, വൃദ്ധയായ അമ്മയും വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമടങ്ങുന്ന അജിത് പ്രസാദിന്റെ കുടുംബത്തിനെ സഹായിക്കുന്നതിന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. 7-ാം വാർഡ് മെമ്പർ എം. സുഗതകുമാരി (ചെയർ), ടി.പി. സുധൻ (വൈസ് ചെയർ), കെ.പി. അശോകൻ (കൺ) രാജൻ സബിതാലയം (ജോ. കൺ) മനോജ് ചെറുവത്ത് (ഖജാ) എന്നിവരാണ് ഭാരവാഹികൾ. സഹായങ്ങൾ കേരള ഗ്രാമീൺ ബാങ്ക്, അത്തോളി ശാഖയിലെ

 അക്കൗണ്ട് നമ്പർ: 40103101082977

 ( IFSC Code: KLGB0040103)ലേക്ക് അയക്കാവുന്നതാണ്.

അശോകൻ (കൺവീനർ) 8086764180

Recent News