
കോക്കല്ലൂർ സ്കൗട്ട് ട്രൂപ്പ് കേരളപ്പിറവി
ദിനാഘോഷം ; ശ്രദ്ധേയമായി "കേരളപ്പൊലിമ"
ബാലുശ്ശേരി :
ഐക്യകേരളത്തിന്റെ എഴുപതാം പിറന്നാൾ ദിനമായ
നവംബർ ഒന്നിന് കേരളപ്പിറവിദിനം ആഘോഷം സംഘടിപ്പിച്ചു. കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ്
" കേരളപ്പൊലിമ" എന്ന പേരിൽ ഒരുക്കിയ 70 എന്ന ദൃശ്യരൂപമൊരുക്കിയാണ് ആഘോഷിച്ചത്.
പൂക്കളാലും പച്ചിലകളാലും ഒരുക്കിയ വൃത്തത്തിനു ചുറ്റിലുമായി കേരളത്തിന്റെ ഭൂപടങ്ങൾ നിരത്തി വച്ച് സ്കൗട്ടുകൾ യൂണിഫോമിൽ അണിനിരന്ന് സഫലമായ 70 വർഷങ്ങളുടെ പ്രതീകമായി
70 എന്ന ദൃശ്യരൂപമൊരുക്കി. ട്രൂപ്പ് ലീഡർ സഹജ് വിനോദ് നേതൃത്വം നൽകി.