
ചുവന്ന മറക്കുള്ളിൽ എന്താകും ?
അത്തോളി യിലെ 25 പേർ എഴുതിയ കഥകളുടെ കവർ പ്രകാശനവും
"ആളില്ലാത്തുറ" യുടെ പ്രകാശനവും ഇന്ന് ( ഞായാറാഴ്ച )
അത്തോളി :അത്തോളി സ്വദേശികളായ 25 പേർ എഴുതിയ കഥകളുടെ സമാഹാരത്തിൻ്റെ കവർ പ്രകാശനവും ശ്രീജിത്ത് ശ്രീവിഹാർ എഴുതിയ ആളില്ലാത്തുറയുടെ പ്രകാശനവും ഇന്ന് ഞായറാഴ്ച നടക്കും.
അത്തോളി ജി എൽ പി സ്കൂളിൽ വൈകിട്ട് 3. 30 ന് നടക്കുന്ന ചടങ്ങിൽ കെ എം അഭിജിത്ത് പുസ്തക പ്രകാശനം നിർവ്വഹിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.
ഡോ പി സുരേഷ് പുസ്തകം പരിചയപ്പെടുത്തും.
നദീം നൗഷാദ് ,ശിവദാസ് പൊയിൽക്കാവ് , കബനി ,വി ധ്യാന , ജാഫർ അത്തോളി തുടങ്ങിയർ പങ്കെടുക്കും.
തുടർന്ന് അത്തോളിയിലെ 25 പേർ എഴുതിയ പുസ്തകത്തിൻ്റെ കവർ പ്രകാശനവും വേദിയിലും ഓൺ ലൈനിലുമായി നടക്കും. തുടർന്ന് കലാപകാരികൾ അരങ്ങേറും.