ഓർമ്മകളിൽ ബാലൻ കുന്നത്തറ ;   ബഷീർ കൂനോളി അത്തോളിയ്ക്ക്   പ്രഥമബാലൻ കുന്നത്തറ  പുരസ്ക്കാരം സമ്മാനിച്ച
ഓർമ്മകളിൽ ബാലൻ കുന്നത്തറ ; ബഷീർ കൂനോളി അത്തോളിയ്ക്ക് പ്രഥമബാലൻ കുന്നത്തറ പുരസ്ക്കാരം സമ്മാനിച്ചു
Atholi News28 Nov5 min

ഓർമ്മകളിൽ ബാലൻ കുന്നത്തറ ;

 ബഷീർ കൂനോളി അത്തോളിയ്ക്ക് 

പ്രഥമബാലൻ കുന്നത്തറ

പുരസ്ക്കാരം സമ്മാനിച്ചു




അത്തോളി:എഴുത്തുകാരനും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന ബാലൻ കുന്നത്തറയുടെ ഓർമ ദിനത്തിൽ ഓപ്പൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'ബാലൻ കുന്നത്തറ സ്മൃതി'യും പുരസ്കാര സമർപണവും നടത്തി. 'സ്മൃതിസന്ധ്യ'യിൽ ജോബി മാത്യു അധ്യക്ഷനായി.

കവിയും ഗാനരചയിതാവും ഫോക് ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര സ്മൃതി ഭാഷണം നടത്തി. പ്രഥമ ബാലൻ കുന്നത്തറ സ്മൃതി പുരസ്കാരം ചന്ദ്രിക അത്തോളി ലേഖകനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ കൂനോളി അത്തോളി,

 സംഗീത സംവിധായകനും ഗായകനുമായ ജിതേഷ് നാരായണിൽ നിന്നും  ഏറ്റുവാങ്ങി . എഴുത്തുകാരൻ സുനിൽ സിദ്ധാർത്ഥ് ശങ്കർ പ്രശസ്തി പത്രം സമ്മാനിച്ചു. ജോബി മാത്യുവും സുരേഷ് പാറപ്രവും ചേർന്ന് പൊന്നാട അണിയിച്ചു. സുരേഷ് പാറപ്രം സ്വാഗതവും അഷ്റഫ് ചീടത്തിൽ നന്ദിയും പറഞ്ഞു. കവിയരങ്ങിൽ

കവികളായ രാധാകൃഷ്ണൻ ഒള്ളൂര് , വിജു വി. രാഘവ്, ജിനേഷ് കോവിലകം, ഗിരീഷ് വർമ്മ ബാലുശ്ശേരി, ബിനേഷ് ചേമഞ്ചേരി, രാജൻ പുത്തഞ്ചേരി, ജ്യോതി അനൂപ്, ബിന്ദു ബാബു,ശ്രീജിത്ത് ശ്രീവിഹാർ, ശ്രീകുമാർ നിയതി എന്നിവർ കവിതകൾ ആലപിച്ചു. ഗസൽ ഗായകൻ ഫസൽ ഹഖും സംഘവും അവതരിപ്പിച്ച ഗസൽ വിരുന്നും അരങ്ങേറി.






ചിത്രം: ഓപ്പൺ ഫോറം സംഘടിപ്പിച്ച ബാലൻ കുന്നത്തറ സ്മൃതി സന്ധ്യയിൽ പ്രഥമ ബാലൻ കുന്നത്തറ സ്മൃതിപുരസ്കാരം ബഷീർ കൂനോളിക്ക് ജിതേഷ് നാരായണൻ സമ്മാനിക്കുന്നു.

Recent News