
കൂമുള്ളിയിൽ വായനാമത്സരം സംഘടിപ്പിച്ചു
അത്തോളി :ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാതല വായനാമത്സരം അത്തോളി കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത് അധ്യക്ഷത വഹിച്ചു.
ജനാർദ്ദനൻ മാസ്റ്റർ, സുധാകരൻ മൊടക്കല്ലൂർ, ടി.കെ. കരുണാകരൻ,
ആർ. ബാബു, ലൈബ്രേറിയൻ സബിത, ഷിജി സി.പി. എന്നിവർ സംസാരിച്ചു.
ഗണേശൻ മാസ്റ്റർ, സുധാകരൻ മൊടക്കല്ലൂർ, എം.പി. രാജൻ എന്നിവർ ക്വിസ് മാസ്റ്റർമാരായി നേതൃത്വം നൽകി. മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.