
അത്തോളി: ഭക്തിനിർഭരമായ ആത്മീയ അന്തരീക്ഷത്തിൽ കൊളക്കാട് ശ്രീ എലിയോട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവതസപ്താഹ യജ്ഞത്തിന് നവംബർ 21ന് ശനിയാഴ്ച തുടക്കമാകും.
28 വരെ നീളുന്ന യജ്ഞത്തിന്റെ ഭാഗമായി വിവിധ ആചാരാനുഷ്ഠാനങ്ങളും ആത്മീയ പ്രഭാഷണങ്ങളും നടക്കും.
നവംബർ 21ന് വൈകിട്ട് 5.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാഗത്ത്കാവ് ഇല്ലത്ത് ജയൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പൂജനീയ സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിയിച്ച് യജ്ഞത്തിന് തുടക്കം കുറിക്കും. തുടർന്ന് ആചാര്യവരണം, മാഹാത്മ്യ പാരായണം, പ്രഭാഷണം എന്നിവ അരങ്ങേറും. ശനിയാഴ്ച
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് അഖണ്ഡനാമജപവും സംഘടിപ്പിക്കും. നവംബർ 22 മുതൽ 28 വരെ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടക്കുക.
യജ്ഞത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.
പരിപാടി വിജയിപ്പിക്കണമെന്ന്
ചെയർമാൻ എം.വി. ബാലകൃഷ്ണൻ, ജനറൽ കൺവീനർ എം.കെ. മനോജ്, ട്രഷറർ സുരേന്ദ്രൻ അരിയിൽ എന്നിവർ അഭ്യർത്ഥിച്ചു.