ബാങ്ക് വായ്പ തിരിച്ചടവ് പ്രതിസന്ധി; 42കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബാങ്ക് വായ്പ തിരിച്ചടവ് പ്രതിസന്ധി; 42കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Atholi News13 Nov5 min

ബാങ്ക് വായ്പ തിരിച്ചടവ് പ്രതിസന്ധി; 42കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി




പേരാമ്പ്ര: ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാകാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്കിടെ 42കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്താളി കേളൻമുക്ക് കൂയോടൻകണ്ടി കവിതയാണ് മരിച്ചത്. ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് വായ്പയെടുത്ത് നിർമിച്ച വീടിനോട് ചേർന്നുള്ള പഴയ വീട്ടിലാണ് കവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വായ്പയിനത്തിൽ 26 ലക്ഷം രൂപ മുതൽ 50 ലക്ഷത്തോളം രൂപ വരെ തിരിച്ചടയ്ക്കാനുണ്ടായിരുന്നതായാണ് വിവരം. രണ്ട് ദിവസം മുമ്പ് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. തുടർന്ന് വീട് ജപ്തി ചെയ്യുന്നതിനായി ബാങ്ക് ജീവനക്കാരും പോലീസും കോടതി ജീവനക്കാരും എത്തിയപ്പോഴാണ് കവിത വീട്ടിലില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ പഴയ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ ജീവനുണ്ടാകാമെന്ന പ്രതീക്ഷയിൽ കവിതയെ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Recent News