
അത്തോളിയുടെ ഓർമ്മകൾക്ക് ഷാർജയിൽ അക്ഷരപ്പെരുമ ; 25 പേരുടെ കഥകൾ
"കടവും കടന്ന് " വായനക്കാരിലേക്ക്
അത്തോളി : അത്തോളിയുടെ മണ്ണിൽ നിന്നും
പിറന്ന 25 പേരുടെ ജീവിതാനുഭവങ്ങളും ഓർമ്മകളും അക്ഷരങ്ങളായി മാറിയപ്പോൾ
അത് നാടിന്റെ സാഹിത്യചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി.
അത്തോളിക്കാരായ 25 പേർ എഴുതിയ ജീവിതസ്പർശിയായ കഥകളുടെ സമാഹാരം 'കടവും കടന്ന് ' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരൻ
ബഷീർ തിക്കോടി പ്രകാശനം നിർവഹിച്ചു. മൈൻഡ് ട്യൂണർ സി. എ റസാഖ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരി സ്മിത പ്രമോദ് മുഖ്യാതിഥിയായി. എഴുത്തുകാരൻ സലീം അയ്യനേത്ത് പുസ്തകപരിചയം നടത്തി.
ജമാൽ അത്തോളി ആശംസകൾ നേർന്നു.
ഒലീവ് ബുക്സിന്റെ പ്രതിനിധി സന്ദീപ്, അഷ്റഫ് എ.കെ. അത്തോളി എന്നിവർ ചടങ്ങിൽ സംസാരിച്ചു. എഴുത്തുകാരൻ മധു മാഷ്, കഥാകൃത്ത് നാസർ ചെറുവലത്ത്,
ശബീർ അലി, യു കെ
ഷാനി യാസ്,
സാദിഖ് കുറ്റ്യാടി, അബ്ദുറഹിമാൻ എൽ.ജി., ഫൈസൽ പി.കെ., ഷറഫുദ്ദീൻ പാറമ്മൽ, ഷംസാദ് മൂസക്കോയ,
പ്രമോദ് ഓട്ടമ്പലം തുടങ്ങിയവർ സന്നിഹിതരായി.
നാടിനെ കുറിച്ചുള്ള ഓർമ്മകളും 25 പേരുടെ ജീവിതാനുഭവങ്ങളും ചേർത്തുവെച്ച
ഈ പുസ്തകം, അത്തോളിയുടെ സാംസ്കാരിക സൗഹൃദത്തിന്റെയും
സാഹിത്യ കൂട്ടായ്മയുടെയും സർഗാത്മകയുടെയും
അടയാളമായി മാറുകയാണ് .
അതിർത്തികൾ കടന്ന് അക്ഷരങ്ങൾ സംഗമിച്ച ഷാർജയിലെ പുസ്തക പ്രകാശന വേദി അത്തോളിയുടെ സാഹിത്യസാന്നിധ്യം അടയാള
പ്പെടുത്താനും
അത്തോളിയുടെ ഓർമ്മകൾക്ക് ഷാർജയിൽ അക്ഷരപ്പെരുമയ്ക്ക്
സാക്ഷിയാകാനും സാധ്യമായി .
ഇസ്മയിൽ അത്തോളി, സുനിൽ കൊളക്കാട് , നാസർ ചെറുവലത്ത്, അജീഷ് അത്തോളി , ഫാസിൽ ഓങ്ങോറ, ഇസ്മയിൽ അത്തോളി, മജീദ് സിതാര ,നവാസ് അത്തോളി, അഷറഫ് ചീടത്തിൽ , നൗഫൽ പൊക്കാത്ത് , മുഹമ്മദ് മാട്ടാര , സത്യൻ പാലാക്കര , ലക്ഷ്മിശ്രീ , പ്രഷിബ ഷാജി , ഷാജു മാക്കൂട്ടത്തിൽ , കെ വി അബ്ദുല്ലക്കോയ , സുനിൽ കുമാർ ,
ഷലീർ അലി, പ്രമോദ് അത്തോളി , മജീദ് അത്തോളി , റഹീം അത്തോളി , ശ്രീജിത്ത് ശ്രീവിഹാർ ,
ഷോമി ഷബാദ്, ഇസ്ഹാക്ക് അത്തോളിയൻ എന്നിവരുടെതാണ് കഥകൾ . കോർഡിനേറ്റർ , എഡിറ്റർ : ഇസ്ഹാക്ക് അത്തോളിയൻ,
പബ്ലിക്കേഷൻ : ഒലിവ് ബുക്സ് .