
തോരായി ശ്രീ മഹാവിഷ്ണു ക്ഷേതത്തിൽ തുലാം മാസ വാവ് ബലി നവംബർ 9 ന്
അത്തോളി: തോരായി ശ്രീ മഹാവിഷ്ണു ക്ഷേതത്തിൽ തുലാം മാസ വാവ് ബലി നവംബർ 9 ന് തിങ്കളാഴ്ച ക്ഷേത്രക്കടവിൽ വിപുലമായ സൗകര്യങ്ങളോടെ നടക്കും. ഉള്ളാട്ടിൽ ശ്രീഭുവനേശ്വരി ക്ഷേത്രം മേൽശാന്തി സുനിൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന ബലി തർപ്പണ ചടങ്ങ് പുലർച്ചെ 4 ന് ആരംഭിക്കും.
നവംബർ 8 ന് ഞായറാഴ്ച ദീപാവലി നാളിൽ സന്ധ്യാനേരം നവീകരിച്ച ചുറ്റ് വിളക്കിന്റെയും ദീപസ്തംഭത്തിന്റെയും പ്രജ്ജ്വലനം ക്ഷേത്രം മേൽശാന്തി രാജേന്ദ്ര ഭട്ടിന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മിത്വത്തിൽ നടക്കും. ഈ പുണ്യ ചടങ്ങുകളിൽ സന്നിഹിതരാവാൻ ഭക്തജനങ്ങളെ ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ
പ്രസിഡന്റ്
സുനിൽ എം.പി
9495084596,
സെക്രട്ടറി
പ്രദീപൻ അഴയിൽ
9746618397
ഓഫീസ്സ് സെക്രട്ടറി
ദേവദാസ് വി.കെ
9447730035