
വി.ഡി സർക്കാർ തൊഴിലാളി സംരക്ഷണ സർക്കാർ : യു.വി ദിനേശ് മണി
അത്തോളി: പിണറായി സർക്കാർ കർഷക തൊഴിലാളികൾക്ക് കുടിശ്ശികയായി ബാക്കിവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ 150 കോടി രൂപ അനുവദിച്ച വി.ഡി സർക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി
ഡി. കെ.ടി .എഫ് സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ് മണി പറഞ്ഞു. ഡികെടിഎഫ് അത്തോളി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് ശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ പാലങ്ങാട്,
ഡി സി സി ജന. സെക്രട്ടറി ജൈസൽ അത്തോളി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, സംസ്ഥാന സെക്രട്ടറി കെ.പി ഹരിദാസൻ, ശശി മങ്കര, ബ്ലോക്ക് മെമ്പർ ശാന്തി മാവീട്ടിൽ, ബിന്ദു പാലോട്ട്, കെ.പി സത്യൻ, ശ്രീധരൻ മെനാച്ചേരി, സുശീല എന്നിവർ പ്രസംഗിച്ചു.