
ബാലൻ കുന്നത്തറയെ അനുസ്മരിച്ച് പ്രോഗ്രസീവ് റസിഡന്റ്സ് അസോസിയേഷൻ
അത്തോളി: നാടകനടൻ, അധ്യാപകൻ, കലാ-സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ബാലൻ കുന്നത്തറയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
കുന്നത്തറ പ്രോഗ്രസീവ് റസിഡന്റ്സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റുകൂടിയായിരുന്ന ബാലൻ കുന്നത്തറയുടെ സ്മരണയ്ക്കായി അസോസിയേഷന്റെ നേതൃത്വത്തിലാണ് അനുസ്മരണയോഗം നടന്നത്.
കോളേജ് അധ്യാപകനും ആകാശവാണി അനൗൺസറുമായ ജോബി മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കെ. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സബിത പവിത്രം, എൻ.എം. രാധിക, കവിയും എഴുത്തുകാരനുമായ സുരേഷ് പാറപ്രം,
ടി. ഭാസ്കരൻ നായർ,
ശിവാനന്ദൻ മാസ്റ്റർ, കെ. ചന്തുക്കുട്ടി, ടി.കെ. മുരളീധരൻ, ടി. ദിനേശൻ, ബി. ബിജേഷ് എന്നിവർ സംസാരിച്ചു.
ടി.കെ. കരുണാകരൻ സ്വാഗതവും കെ.കെ. ബഷീർ നന്ദിയും പറഞ്ഞു.