
പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മെയിൻ പൈപ്പ് പൊട്ടി; മണിക്കൂറുകളോളാ വെള്ളം പാഴായി
പേരാമ്പ്ര: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന്
മണിക്കൂറുകളോളം
വൻതോതിൽ വെള്ളം പാഴായി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന മരുതേരിയിലാണ് സംഭവം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് തകരാറിലായത്.
പൈപ്പ് പൊട്ടി മണിക്കൂറുകൾ പിന്നിട്ടിട്ടും വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ശക്തമായ സമ്മർദ്ദത്തിൽ വെള്ളം കുത്തിയൊഴുകി പരിസരത്ത് പാഴാകുകയാണ്.
പൈപ്പ് പൊട്ടിയ വിവരം അറിഞ്ഞതോടെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ആളുകളാണ് കാഴ്ച കാണാൻ സ്ഥലത്തെത്തുന്നത്. വലിയ തോതിൽ കുടിവെള്ളം പാഴാകുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
പൈപ്പ് ലൈൻ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും കുടിവെള്ള നഷ്ടം ഒഴിവാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.