അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുമോദന സദസ്      ഫഹദ് അത്തോളിക്കും ബഷീർ കൂനോളിക്കും
അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുമോദന സദസ് ഫഹദ് അത്തോളിക്കും ബഷീർ കൂനോളിക്കും ആദരം
Atholi News21 Nov5 min


അത്തോളി: അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ് മണ്ഡലം പ്രസിഡന്റ് സാജിദ് കോരോത്ത് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ അധ്യക്ഷനായി. ബാലുശ്ശേരി മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഫഹദ് അത്തോളിയെ സാജിദ് കോരോത്തും പ്രഥമ ബാലൻ കുന്നത്തറ പുരസ്കാരത്തിന് അർഹനായ ചന്ദ്രിക അത്തോളി ലേഖകൻ ബഷീർ കൂനോളിയെ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാനും പൊന്നാട ചാർത്തി അനുമോദിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് പ്രവർത്തകരായ യു.കെ യൂസുഫ്,എ.എം അജ്നാസ് എന്നിവരുടെ ദേഹ വിയോഗത്തിൽ അനുശോചിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ മുസ്തഫ കൊളക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും ജോ.സെക്രട്ടറി വി.പി ഷാനവാസ് നന്ദിയും പറഞ്ഞു.






ചിത്രം: അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഫഹദ് അത്തോളിയെ സാജിദ് കോരോത്തും ബഷീർ കൂനോളിയെ എ. പി അബ്ദു റഹിമാനും അനുമോദിക്കുന്നു

Recent News