കൊങ്ങന്നൂർ ആശാരി കാവിൽ  മണ്ഡല പൂജ തുടങ്ങി
കൊങ്ങന്നൂർ ആശാരി കാവിൽ മണ്ഡല പൂജ തുടങ്ങി
Atholi News17 Nov5 min

കൊങ്ങന്നൂർ ആശാരി കാവിൽ

മണ്ഡല പൂജ തുടങ്ങി




അത്തോളി : കൊങ്ങന്നൂർ ആശാരി കാവ് ശ്രി ഗുരു - ഭഗവതി ക്ഷേത്രത്തിൽ

 41 ദിവസം നീളുന്ന മണ്ഡല പൂജയ്ക്ക് 

പൂതുടങ്ങൽ ചടങ്ങോടെ ആരംഭിച്ചു.

ഉച്ചക്ക് ശീവേലി എഴുന്നള്ളിപ്പ് നടന്നു.

മുഖ്യ കർമ്മി എൻ പി സുരേഷ് , സഹ കർമ്മി കെ ടി അഭിലാഷ് പൂജ കർമ്മങ്ങൾ നടത്തി. കാരണവന്മാരായ എൻ. പി. ശങ്കരൻ , കെ ടി അശോകൻ,

എൻ പി വാസുദേവൻ , 

കെ ടി ശിവദാസൻ , സെക്രട്ടറി കെ ടി അനിലേഷ് എന്നിവർ നേതൃത്വം നൽകി.

മണ്ഡല പൂജയുടെ സമാപനം

ഡിസംബർ 25 ന്

ഗുരുതി തർപ്പണം.

രാവിലെ പുഷ്പാഞ്ജലി, വൈകീട്ട് 7 ന് താലപ്പൊലി , രാത്രി 8 ന് തായമ്പക, 12ന് 

പാണ്ടി മേളത്തിൻ്റെ അകമ്പടിയോടെ ദേവിയുടെ എഴുന്നളളത്ത് 

നടക്കും. 26 ന് വൈകിട്ട് 7 ന് തേങ്ങയേറ് , തുടർന്ന്

അരിങ്ങാട് നിവേദ്യത്തോടെ

 41 ദിവസത്തെ വ്രതാനുഷ്ഠാനം സമാപിക്കും.





ഫോട്ടോ :41 ദിവസം നീളുന്ന മണ്ഡല പൂജ

പൂതുടങ്ങൽ ചടങ്ങിന് ശേഷം 

ഉച്ചക്ക് ശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു


Recent News