അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ "ഓർമകളിൽ'90" ശ്രദ്ധേയമായി
അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ "ഓർമകളിൽ'90" ശ്രദ്ധേയമായി
Atholi News15 Nov5 min

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ "ഓർമകളിൽ'90" ശ്രദ്ധേയമായി


അത്തോളി: അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.എസ്.എൽ.സി 1990 ബാച്ച് പത്താം വാർഷികാഘോഷം 'ഓർമകളിൽ 90' വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഈ കൂട്ടായ്മയിലൂടെ നിങ്ങൾ ആവാഹിച്ചെടുത്ത മനസിലെ സ്നേഹവും നന്മയും മൂല്യവുമൊക്കെ എന്നും കാത്തുസൂക്ഷിച്ചു കൊണ്ട് ഒരുപാട് നന്മകളും ജീവിതാനുഭവവും ഉണ്ടാകട്ടെയെന്നും ഇവിടെ നിന്നും പിരിഞ്ഞു പോകുമ്പോൾ പുതിയ അനുഭവവും സ്നേഹവും ചേർത്തു പിടിക്കലും ജീവിതത്തിന്റെ പ്രയാണത്തിലേക്കുള്ള കരുത്തു കൂടിയാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജി വി എച്ച് എസ് എസിൽ നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർ പേഴ്സൺ പി.കെ സിന്ധു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്‌ണൻ മാസ്റ്റർ മുഖ്യാതിഥിയായി.

സുബേദാർ മേജർ ഹൊണററി ക്യാപ്റ്റൻ കെ.ടി ജൂലീഷ്, ഹൊണററി സുബേദാർ മേജർ പി.എം രജീഷ് എന്നിവരെ എം എൽ എ യും മുതിർന്ന അധ്യാപകൻ സി.കെ ഗോപാലൻ മാസ്റ്ററെ പഞ്ചായത്ത് പ്രസിഡന്റും പൊന്നാടയും ഉപഹാരവും സമർപിച്ച് ആദരിച്ചു. ബാച്ച് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം രാജൻ ഉപഹാരം നൽകി അനുമോദിച്ചു. പി. എം ഗണേശൻ ,എൻ.എം കുമാരൻ , കെ.പ്രവീൺ കുമാർ , കെ.നഫീസ, കെ.ടി ശിവൻ സംസാരിച്ചു. ബാച്ച് സെക്രട്ടറി കെ.പി രാജേഷ് ബാബു ആമുഖഭാഷണം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ റിജേഷ് സ്വാഗതവും ബാച്ച് പ്രസിഡന്റ് കെ.കെ ഷെറീന നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Recent News