
യൂസഫ് മറിയാസിന് തോരായി പൗരാവലിയുടെ അനുശോചനം
അത്തോളി: തോരായി പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന യൂസഫ് മറിയാസിന്റെ നിര്യാണത്തിൽ തോരായി പൗരാവലി അനുശോചനം രേഖപ്പെടുത്തി.
തോരായി ജുമാ മസ്ജിദ് ഖത്തീബ് അബു ഫിദ റഷാദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മമ്മൂഷമാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ പി. കുഞ്ഞൻകുട്ടി, അജിത് കുമാർ കരുമുണ്ടേരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ടി.കെ. കൃഷ്ണൻ (ബി.ജെ.പി), വി.വി. ദിനേശൻ മാസ്റ്റർ (സി.പി.ഐ.എം), എ.പി. അബ്ദുറഹ്മാൻ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), പി.ടി. ശാക്കിർ (ഇമാം സലഫി ജുമാ മസ്ജിദ്, തോരായി), സി.കെ. അബ്ദുറഹ്മാൻ, എം. റംഷാദ് മാസ്റ്റർ (തീരം ഗ്രന്ഥാലയം), വി.ടി.കെ. ഷിജു (നന്മ സാംസ്കാരിക വേദി), സഈദ് ബാഖവി, ടി.പി. അബ്ദുൽ ഹമീദ്, ഡി. ദീഷ് കുമാർ, എം. മുജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
എ.കെ. ഷമീർ മാസ്റ്റർ സ്വാഗതവും പി. ജലീൽ നന്ദിയും പറഞ്ഞു.