ശ്രീജിത്ത് ശ്രീവിഹാറിൻ്റെ "ആളില്ലാത്തുറ "  പുസ്തകം പ്രകാശനം ചെയ്തു
ശ്രീജിത്ത് ശ്രീവിഹാറിൻ്റെ "ആളില്ലാത്തുറ " പുസ്തകം പ്രകാശനം ചെയ്തു
Atholi News25 Oct5 min

ശ്രീജിത്ത് ശ്രീവിഹാറിൻ്റെ "ആളില്ലാത്തുറ "

പുസ്തകം പ്രകാശനം ചെയ്തു


അത്തോളി : ശ്രീജിത്ത് ശ്രീവിഹാർ രചിച്ച ആളില്ലാത്തുറ " നോവൽ പുസ്തകം കെ. എം അഭിജിത്ത് എം.എൽ.എ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഷബിതക്ക് നൽകി പ്രകാശനം ചെയ്തു. അത്തോളി

ഗവ. എൽ പി സ്‌കൂൾ ഹാളിൽ

"സ്പേസ്" അത്തോളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ. പി. സുരേഷ് പുസ്തക പരിചയം നടത്തി. 

സിനിമ നാടക പ്രവർത്തക കബനി ആദ്യ വിൽപന നിർവഹിച്ചു. എം.എൽ.എ യെ സ്പേസ് അത്തോളിക്കു വേണ്ടി പ്രസിഡൻ്റ് ബി.കെ ഗോകുൽ ദാസ് ഉപഹാരവും സെക്രട്ടറി സുരേഷ് അക്ഷരി പൊന്നാടയും സമർപിച്ച് ആദരിച്ചു. news image

അത്തോളിക്കാരുടെ 25 കഥകളുടെ സമാഹാരമായ "കടവും കടന്ന് " കവർ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. നദീം നൗഷാദ്, കെ.ടി ശശിധരൻ, കെ.ടി ശേഖർ, വി. ധ്യാന , ഫെബിന മുഹമ്മദ്, 

ജോബി മാത്യു, ഗന്ഥ കർത്താവ് ശ്രീജിത്ത് ശ്രീവിഹാർ എന്നിവർ പ്രസംഗിച്ചു. 

സുരേഷ് അക്ഷരി സ്വാഗതവും അഷ്റഫ് ചീടത്തിൽ നന്ദിയും പറഞ്ഞു. മാൻ കൈൻ്റാണ് പുസ്തക പ്രസാദകർ. അതിഥികൾക്ക് മാവിൻ തൈ സമ്മാനമായി നൽകി.


ഫോട്ടോ:

ശ്രീജിത്ത് ശ്രീവിഹാർ രചിച്ച ആളില്ലാത്തുറ " നോവൽ പുസ്തകം കെ. എം അഭിജിത്ത് എം.എൽ.എ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഷബിതക്ക് നൽകി പ്രകാശനം ചെയ്യുന്നു.

Recent News