ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രത്തിൽ  ഭാഗവത സപ്താഹ യജ്ഞം
ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം
Atholi News29 Oct5 min

ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രത്തിൽ

ഭാഗവത സപ്താഹ യജ്ഞം 



അത്തോളി : അത്തോളി മൊടക്കല്ലൂർ  

ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടത്താൻ തീരുമാനിച്ചതായി ക്ഷേത്രം സമിതി അറിയിച്ചു. മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഡിസംബർ 13 മുതൽ 20 വരെയാണ് യജ്ഞം നടക്കുക.

യജ്ഞംനടത്തിപ്പിനു വേണ്ടി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. ടി.ദേവദാസൻ(ചെയർമാൻ), ടി.ദിനേഷ്, സി.കെ.മാധവൻ, ശാന്തകുമാരി (വൈസ് ചെയർ), എൻ.കെ.വിശ്വനാഥൻ (ജന.കൺവീനർ), ഷിജില വിനോദ്, കെ.സുധീർ, ഇ.കെ.വിജയൻ (ജോ.കൺവീനർ), കെ.രാഘവൻ നായർ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

Recent News