
കോതങ്കലിൽ ശിങ്കാരിമേളം ; ആവേശമായി അരങ്ങേറ്റം
അത്തോളി : വിജയദശമി ദിനത്തിൽ മൊടക്കല്ലൂർ
കോതങ്കൽ
ഗ്രാമിക റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ശിങ്കാരിമേളം അരങ്ങേറ്റം നടത്തി. കോതങ്കൽ ശ്രീ കൂളിപ്പാറക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങ് യോഗാധ്യാപകൻ ജിനീഷ് ഇ. അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു.
ഗ്രാമിക പ്രസിഡന്റ് കെ പി ഗോപാലക്കുട്ടി അധ്യക്ഷത വഹിച്ചു.
രാജേഷ് ഇ. കോതങ്കൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. എം. ശശി, അത്തോളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പാലോട്ട്, രാധിക എൻ. എം., ഷീജ ഷിബു എന്നിവർ സംസാരിച്ചു.
സെക്രട്ടറി ദീപ്തി പ്രസാദ് സ്വാഗതം പറഞ്ഞു.
തുടർന്ന് മേളം ആശാൻ വിവേക് എരമംഗലത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ ഇരുപത്തഞ്ചോളം വാദ്യകലാകാരന്മാർ ശിങ്കാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു. വിജയദശമി ദിനത്തിൽ നടന്ന ചടങ്ങ് പ്രദേശത്തെ കലാപ്രേമികൾക്ക് ആവേശകരമായ അനുഭവമായി.