ദാക്ഷായണി വേലായുധൻ സ്മരണാർത്ഥം സൈക്കിൾ യാത്ര ; ശ്രദ്ധേയമായി  ഭരണഘടനാ ദിനാചരണം
ദാക്ഷായണി വേലായുധൻ സ്മരണാർത്ഥം സൈക്കിൾ യാത്ര ; ശ്രദ്ധേയമായി ഭരണഘടനാ ദിനാചരണം
Atholi News27 Nov5 min

ദാക്ഷായണി വേലായുധൻ സ്മരണാർത്ഥം സൈക്കിൾ യാത്ര ; ശ്രദ്ധേയമായി

ഭരണഘടനാ ദിനാചരണം 




ഉള്ളിയേരി: ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതയായ ദാക്ഷായണി വേലായുധനോടുള്ള ആദരസൂചകമായി അഭിലാഷ് പുത്തഞ്ചേരി നടത്തുന്ന സൈക്കിൾ യാത്രയ്ക്ക് ഉള്ളിയേരിയിൽ തുടക്കമായി. 

സ്കൈക്രൂ ഹോളിഡേയ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. നാസർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വത്സൻ എടക്കാത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പുനത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു താനിക്കൽ, പഞ്ചായത്ത് സെക്രട്ടറി സെൽവരത്നം, അസി. സെക്രട്ടറി സജീവൻ, ശിവദാസൻ ഉള്ളിയേരി, ജീവനക്കാരായ ബിജു കല്ലുങ്കിട, മിനീഷ് പ്രസംഗിച്ചു. 

ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് അഭിലാഷ് പുത്തഞ്ചേരി.

പെരുങ്ങോട്ടുകരയിലെ ദാക്ഷായണി വേലായുധൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് യാത്ര.

Recent News