
ദീപപ്രഭയിൽ നിറഞ്ഞ്
ശ്രീ പാലോറത്തുകാവ് ഭഗവതി ക്ഷേത്രം ;
ഭക്തി നിർഭരമായി തൃക്കാർത്തിക വിളക്ക്
അത്തോളി: ശ്രീ പാലോറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. തൃക്കാർത്തികയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ദീപാലങ്കാരവും വിളക്കുകളും ഒരുക്കി. ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ നിറഞ്ഞു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കുചേർന്നു.
കാർത്തിക വിളക്ക് ആഘോഷത്തിന് ക്ഷേത്രം മേൽശാന്തി സുമേഷ്, രക്ഷാധികാരി സി.കെ. രാഘവൻ, പ്രസിഡന്റ് ആർ.എം. കുമാരൻ, സെക്രട്ടറി പി. രമേശൻ, വൈസ് പ്രസിഡന്റ് സി.കെ. ശങ്കരൻ, മാതൃസമിതി പ്രസിഡന്റ് മൈഥിലി ടി., സെക്രട്ടറി ശാലിനി, വൈസ് പ്രസിഡന്റുമാരായ ഷിബിജ മേക്കോട്ട്, ദിൻഷ സി.കെ. എന്നിവർ നേതൃത്വം നൽകി.