പ്രതിഭകൾക്ക് കരുത്തേകാൻ ‘ബി ദ സ്റ്റാർ’; ജി.എം.യു.പി. സ്കൂളിൽ നാലാം ബാച്ച് ആരംഭിച്ചു
പ്രതിഭകൾക്ക് കരുത്തേകാൻ ‘ബി ദ സ്റ്റാർ’; ജി.എം.യു.പി. സ്കൂളിൽ നാലാം ബാച്ച് ആരംഭിച്ചു
Atholi News28 Oct5 min

പ്രതിഭകൾക്ക് കരുത്തേകാൻ ‘ബി ദ സ്റ്റാർ’; ജി.എം.യു.പി. സ്കൂളിൽ നാലാം ബാച്ച് ആരംഭിച്ചു



അത്തോളി: പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസുകളും പരിശീലന പരിപാടികളും ഒരുക്കി ജി.എം.യു.പി. സ്കൂളിൽ നടപ്പാക്കുന്ന തനത് അക്കാദമിക പദ്ധതിയായ ‘ബി ദ സ്റ്റാർ’ നാലാം ബാച്ചിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് അംഗം സരിത എ.എം. പദ്ധതി ഉദ്ഘാടനം ചെയ്തു.

മത്സരപ്പരീക്ഷകൾക്കും സ്കോളർഷിപ്പ് പരീക്ഷകൾക്കും വിദ്യാർഥികളെ പ്രാപ്തരാക്കുക, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുക, പഠനമികവ് വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക പരിശീലന ക്ലാസുകളിലൂടെ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും പദ്ധതി സഹായകമാകും.

പി.ടി.എ. പ്രസിഡന്റ് ഷൗക്കത്ത് അത്തോളി അധ്യക്ഷത വഹിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ദിലേഷ് ടി.പി. ക്ലാസെടുത്തു.

ഹെഡ്മിസ്ട്രസ് ബി. സിന്ധു, കെ. രാജു, ബി. ശരണ്യ എന്നിവർ സംസാരിച്ചു.

Recent News