
കൊങ്ങന്നൂർ ആശാരിക്കാവിൽ
വിസ്മയവുമായി നിശാ ശലഭം ;
ഭക്തി നിർഭരമായി ഗുരുദേവരുടെ ബാലാലയ പ്രതിഷ്ഠ
അത്തോളി :
ചിറകഴകിൽ
വിസ്മയവുമായി
നിശാ ശലഭം
ക്ഷേത്ര വളപ്പിൽ കണ്ടെത്തിയത് ഭക്തരിൽ കൗതുകം കാഴ്ചയായി.
കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നാലുപുരയ്ക്കൽ തറവാടിന്റെ പടിഞ്ഞാറു
ഭാഗത്ത് പ്ലാവിൻ ശിഖരത്തിലാണ് കൂറ്റൻ ശലഭത്തെ കണ്ടെത്തിയത്.
കാവിലെ പ്രധാന മൂർത്തിയായ ഗുരു ദേവരുടെ ജീർണ്ണോദ്ധാരണത്തിൻ്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ ഭക്തി നിർഭരമായി നടത്തി.
ഈ ചടങ്ങ് പൂർത്തികരിക്കുന്നതിനിടെയാണ്
ചിത്രശലഭ കാഴ്ച ഭക്തരെ ആവേശമാക്കിയത്.
ഓറഞ്ചും
തവിട്ടും കലർന്ന നിറത്തിലുള്ള വലിയ ചിറകുകളുള്ളതാണ് ശലഭം.
ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നായ അറ്റ്ലസ് ശലഭം ആണെന്നാണ് പ്രാഥമിക തിരിച്ചറിയൽ.
അറ്റാക്കസ് അറ്റ്ലസ് അഥവാ നിശാശലഭം എന്നാണ് ശാസ്ത്രീയ നാമം. ചിറകുകളിലെ വ്യത്യസ്തമായ രൂപങ്ങളും സുതാര്യമായ പാടുകളും ഈ ശലഭത്തിന്റെ പ്രത്യേകതയാണ്.
ചിറകിന്റെ അറ്റങ്ങൾ പാമ്പിന്റെ തലയോട് സാമ്യമുള്ള രൂപത്തിലായതും അറ്റ്ലസ് ശലഭത്തിന്റെ മറ്റൊരു സവിശേഷതയാണ്. പ്രകൃതിയിലെ അപൂർവ കാഴ്ചകളിലൊന്നായ ഈ കൂറ്റൻ നിശാശലഭത്തിന്റെ സാന്നിധ്യം പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായി.
ബാലാലയ പ്രതിഷ്ഠ കർമ്മം ബാലകൃഷ്ണൻ പുത്തഞ്ചേരി നിർവ്വഹിച്ചു.
ക്ഷേത്രം മുഖ്യ കർമ്മി
എൻ പി സുരേഷ് ,
ക്ഷേത്ര കാരണവന്മാരായ എൻ പി ശങ്കരൻ ,
കെ ടി അശോകൻ,
എൻ പി വാസുദേവൻ,
കെ ടി ശിവദാസൻ ,
സെക്രട്ടറി കെ ടി അനിലേഷ് , സഹ കർമ്മി കെ ടി അഭിലാഷ്
എന്നിവർ നേതൃത്വം നൽകി.
ഗുരുദേവരുടെ ജീർണ്ണോദ്ധാരണ കർമ്മം പൂർത്തികരിക്കുന്നതിന് ലക്ഷങ്ങളുടെ ചിലവുണ്ട്. ഇതിനായി
പൊതു ജനങ്ങളുടെ സഹകരണം അനിവാര്യമാണ്.
ഉത്തരം : 3000 ,
കഴുക്കോൽ: 2000 , വാതിൽ കട്ട്ല 2500,
വേദിക : 1000 എന്നിവ
പ്രാർത്ഥനയായും സംഭാവനയായും ( എത്ര ചെറിയ
തുക ആയാലും ) . അയക്കാവുന്നതാണ്
വിളിക്കാം :
90488 92202