
ശിശുദിനാശംസാ കാർഡുകൾ വിതരണം ചെയ്ത് കെ.എസ്.യു അത്തോളി മണ്ഡലം കമ്മിറ്റി
അത്തോളി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ശിശുദിനാശംസാ കാർഡുകൾ വിതരണം ചെയ്ത് കെ.എസ്.യു അത്തോളി മണ്ഡലം കമ്മിറ്റി. കുട്ടികളിൽ ശിശുദിനത്തിന്റെ സന്ദേശവും ആഘോഷത്തിന്റെ സന്തോഷവും പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് കാർഡുകൾ വിതരണം ചെയ്തത്.
പരിപാടി കെ.എസ്.യു ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകാർത്തിക് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു അത്തോളി മണ്ഡലം പ്രസിഡന്റ് ഹരിഗോവിന്ദ് അധ്യക്ഷത വഹിച്ചു.
ഗൗതം കൃഷ്ണ, അഷ്ബിൻ, വിഷ്ണുജിത്ത്, പി.ടി. ഷിഫാസ് എന്നിവർ സംസാരിച്ചു.