
വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഉള്ള്യേരി സ്വദേശി അറസ്റ്റിൽ
അത്തോളി : 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ.
ഉള്ള്യേരി കാരക്കാട്ട് മീത്തൽ അശോകനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. പല തവണയായി ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതായി വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ അസ്വാഭാവികതയിൽ സംശയം തോന്നിയ അധ്യാപകരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.