
ആവളയിൽ അപൂർവയിനം തവള ;അപൂർവ്വ ജീവിയെ കാണാൻ നിരവധി പേർ എത്തുന്നു
പേരാമ്പ്ര : ആവള യിൽ അപൂർവയിനം തവളയെ കണ്ടെത്തി. താഴെ കരിയാട്ടിൽ കുഞ്ഞിരാമന്റെ വീട്ടിലെ
മാവിന്റെ ഇലയുടെ മുകളിലായാണ്
കണ്ടെത്തിയത് . ഈ അപൂർവ്വ ജീവിയെ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്.
മലബാർ ഗ്ലൈഡിംഗ് തവളയെന്നാണ് ശാസ്ത്രനാമം.
പശ്ചിമഘട്ടത്തിലാണ് ഇത്തരം തവളയെ കാണാറുള്ളതെന്ന് ഈ രംഗത്തെ പ്രമുഖർ പറഞ്ഞു. . ഇലകളിൽ ഒട്ടിപ്പിടിച്ച് ഇരിക്കുന്ന ഇവ
തെന്നി പറക്കാനുള്ള പ്രത്യേക കഴിവുണ്ട്.