പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് ആദരം
പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് ആദരം
Atholi News28 Jul5 min

പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് ആദരം


അത്തോളി : ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം വായന മാസാചരണ സമാപനത്തിന്റെ ഭാഗമായി നടത്തിയ 'പ്രതിഭകൾക്ക് ആദരം'എഴുത്തുകാരനും, സാമൂഹിക പ്രവർത്തനത്തിൽ വിശിഷ്ട സേവാ മെഡലും നേടിയ മോഹനൻ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. അശുദ്ധിയും ശുദ്ധിയും ചേർന്നതാണ് ഓരോജീവിതമെന്നും അശുദ്ധിയെ തിരിച്ചറിഞ്ഞ് ശുദ്ധിയിലേക്ക് കാലെടുത്ത് വെക്കാനുള്ള കരുത്താണ് ഓരോ വിജയിക്കും വേണ്ടതെന്നും അദ്ദേഹം ഓർമപെടുത്തി.എൽ.എസ്.എസ്, യു.എസ്.എസ്,എസ്.എസ്.എൽ.സി, പ്ലസ് ടു, പി.എസ്.നഴ്സിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മുഖ്യാഥിതി ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ ഗ്രസ്ഥാലയം രക്ഷാധികാരി എ.കെ രാഘവൻ പുരസ്കാരം

വിതരണം ചെയ്തു. കെ.കെ രവീന്ദ്രൻ, രാഘവന്റെ പുത്രൻ എ.കെസൂരജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

വനിതാവേദി സെക്രട്ടറി ബിൻസി ബിനേഷ്, കൗൺസിലർ കെ.വി കൃഷ്‌ണകുമാരി സംസാരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് വി.എം ഷാജി സ്വാഗതവും പി. ഷിബി നന്ദിയും പറഞ്ഞു.ഗ്രന്ഥശാല പ്രവർത്തകർ, നാട്ടുകാർ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കടുത്തു.


ചിത്രം:അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രസ്ഥാലയം പ്രതിഭകൾക്ക് ആദരം മോഹനൻ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

Recent News