റോഡ് നിർമ്മാണത്തിൻ്റെ ബില്ല് പിടിച്ചു വെച്ച് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങി ;  ഓവർസിയറെ വിജിലൻസ്
റോഡ് നിർമ്മാണത്തിൻ്റെ ബില്ല് പിടിച്ചു വെച്ച് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങി ; ഓവർസിയറെ വിജിലൻസ് കൈയോടെ പിടികൂടി
Atholi News9 Jun5 min

റോഡ് നിർമ്മാണത്തിൻ്റെ ബില്ല് പിടിച്ചു വെച്ച് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങി ;

ഓവർസിയറെ വിജിലൻസ് കൈയോടെ പിടികൂടി




കോഴിക്കോട് :മാസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ റോഡ് നിർമാണത്തിൻ്റെ ബിൽ പാസാക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ

ജില്ലാ പഞ്ചായത്ത് ഓവർസിയറെ കോഴിക്കോട് വിജിലൻസ് കൈയോടെ പിടികൂടി.  ഒടുമ്പ്ര സദ്വേശി കണക്കനംകണ്ടി വീട്ടിൽ നവീൻ രവിയെ (47) യാണ് കൈക്കൂലി വാങ്ങിയ പതിനായിരം രൂപ സഹിതം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ.കെ. ബിജുവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപെടുത്തി താമരശേരി, ചങ്ങരോത്ത് പഞ്ചായത്തുകളിൽ മൂന്ന് മാസം മുൻപ് പൂർത്തിയാക്കിയ റോഡ് നിർമാണത്തിൻ്റെ ബിൽ ഇയാൾ പിടിച്ചു വച്ച് വിലപേശുകയായിരുന്നു. ബിൽ മുകളിലേക്ക് അയക്കാൻ കരാറുകാരനോട് പണം ആവശ്യപെടുകയും കരാറുകാരൻ വിജിലൻസിനെ അറിയിക്കുകയുമായിരുന്നു. വിജിലൻസ് മാർക്ക് ചെയ്ത് നൽകിയ നോട്ടുകൾ ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് കൈപ്പറ്റവെ വിജിലൻസ് സംഘം ഇരച്ചുകയറി പിടികൂടുകയായിരുന്നുപതിനായിരം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു.

Recent News