കാർഗിൽ വിജയ് ദിവസ് ആചരിച്ച് അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി
കാർഗിൽ വിജയ് ദിവസ് ആചരിച്ച് അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി
Atholi News27 Jul5 min

കാർഗിൽ വിജയ് ദിവസ് ആചരിച്ച് അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി




അത്തോളി :അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് വിവിധ പരിപാടികളോടെ ആചരിച്ചു. അത്താണിയിൽനിന്ന് ആരംഭിച്ച 

സ്മൃതി യാത്ര കുടക്കല്ലിൽ സമാപിച്ചു. സംഘടനയിലെ വനിതകൾ ഉൾപ്പെടെ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.news image

കുടക്കല്ലിൽ നടന്ന സമാപനച്ചടങ്ങിൽ അത്തോളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. എസ്. ഹരിദേവ് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കു പുഷ്പാർച്ചന അർപ്പിച്ചു ഉദ്ഘാടനം നിർവഹിച്ചു . പ്രസിഡന്റ്‌ ഭാസ്കരൻ നായർ  അധ്യക്ഷത വഹിച്ചു.  

ചന്തുക്കുട്ടി കുറുവാളൂർ, ഹരിദാസൻ കൂമുള്ളി, രമേശ് പൊയിലിൽ എന്നിവർ സംസാരിച്ചു. പുതുതലമുറയിൽ ദേശസ്നേഹവും ദേശീയബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലവും ഇന്ത്യൻ സൈനികരുടെ വീരത്യാഗങ്ങളും ചടങ്ങിൽ അനുസ്മരിച്ചു.

 ഹോണററി സെക്രട്ടറി ക്യാപ്റ്റൻ അനിൽ കുമാർ( റിട്ട.) സ്വാഗതവും . 

ട്രഷറർ എ. കെ. ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Recent News