വയോധികൻ കിണറിൽ വീണ് ദാരുണ അന്ത്യം
വയോധികൻ കിണറിൽ വീണ് ദാരുണ അന്ത്യം
Atholi News10 Jun5 min

വയോധികൻ കിണറിൽ വീണ് ദാരുണ അന്ത്യം


ചേമഞ്ചേരി :വയോധികൻ

കിണറിൽ

വീണ് ദാരുണ അന്ത്യം

ചേമഞ്ചേരി പഞ്ചായത്ത് വികാസ് നഗറിൽ ഊഴിക്കോൽ കുനി രാജൻ (70)ആണ് വീട്ടുമുറ്റത്തെ കിണറിൽ വീണ്

മരിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാർ നേതൃത്വത്തിൽ കിണറിൽ നിന്നും മൃതദേഹം കരയിൽ എത്തിച്ചു. എഫ് ആർ ഒ ലതീഷ് എൻ എം കിണറിൽ ഇറങ്ങി , സേനാംഗങ്ങളുടെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്തോടുകൂടിയാണ കരക്കെത്തിച്ചത്.

പോലീസ് സ്ഥലത്തുണ്ടായിരുന്നു എസ് .എഫ് ആർ ഒ ഷിജി ഐ, എഫ് ആർ ഒ മാരായ രതീഷ് കെ എൻ,ജിനീഷ്കുമാർ, ഇർഷാദ് ടി കെ,ഷാജു കെ,നവീൻ കുമാർ,

ഹോംഗാർഡുമാരായ രാജേഷ് കെ പി,സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Recent News