ഉദ്ഘാടകൻ അത്തോളി ജി. വി .എച്ച് .എസ് വിദ്യാർത്ഥി ; പയ്യോളി സൈക്കിൾ  നാടിന് സമർപ്പിച്ചു
ഉദ്ഘാടകൻ അത്തോളി ജി. വി .എച്ച് .എസ് വിദ്യാർത്ഥി ; പയ്യോളി സൈക്കിൾ നാടിന് സമർപ്പിച്ചു
Atholi News20 Oct5 min

ഉദ്ഘാടകൻ അത്തോളി ജി. വി .എച്ച് .എസ് വിദ്യാർത്ഥി ; പയ്യോളി സൈക്കിൾ നാടിന് സമർപ്പിച്ചു



അത്തോളി : പരസ്യം ചെയ്തത് മുതൽ ഉദ്ഘാടകൻ ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി . അത്തോളിയിൽ തുടങ്ങിയ പയ്യോളി സൈക്കിൾ സ്ഥാപനം നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് ഉദ്ഘാടകൻ വ്യത്യസ്തനായത്.

പൂക്കോട് എടക്കണ്ടി വീട്ടിൽ പ്രവാസിയായ

സമദിൻ്റെയും ഷഹാനയുടെയും മകൻ ഹിഷാം അബ്ദുല്ലയാണ് നറുക്കെടുപ്പിലൂടെ ഉദ്ഘാടകനായത്.

അത്തോളി ജി. വി. എച്ച്. എസ് 5 ആം ക്ലാസ് വിദ്യാർത്ഥിയാണ്.

ബാലനിധിയിൽ നിക്ഷേപിച്ച തുക കൊണ്ട് സൈക്കിൾ വാങ്ങാൻ പദ്ധതിയിട്ടതായിരുന്നു. അതിനിടയിൽ കൂട്ടുകാരൻ്റെ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ് സൈക്കിൾ 

വാങ്ങൽ മാറ്റി വെച്ചു. അസുഖം ഭേദമായി അടുത്ത ദിവസം സൈക്കിൾ വാങ്ങാൻ പദ്ധതിയിട്ട ഹിഷാമിനെ തേടി ഭാഗ്യം തുണച്ചു. 

ഇനി ആ ക്യാഷ് കൊടുത്ത് അനിയൻ അമന് സൈക്കിൾ വാങ്ങണം - ഹിഷാമിൻ്റെ ഉമ്മ

ഷഹാന പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ എത്തിയ

കുട്ടിക്കുട്ടങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രോമിസ് സ്‌കൂൾ എൽ കെ ജി വിദ്യാർത്ഥി അസീം നറുക്കെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കൊല്ലോത്ത് ഗോപാലൻ , മാധ്യമ പ്രവർത്തകൻ

അജീഷ് അത്തോളി,

എന്നിവർ ആശംസകൾ നേർന്നു.

news image

കച്ചവടത്തിനപ്പുറം സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുക എന്ന ദൗത്യം സൈക്കിൾ ബിസിനസിൽ ഉണ്ട് , അത് കൊണ്ട് തന്നെ നേരിയ ലാഭം മാത്രം ഈടാക്കിയും ആജീവനാന്ത സൗജന്യ സർവ്വീസും നൽകിയാണ് വിൽപ്പന നടത്തുന്ന തെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എം സുജിത്ത് പറഞ്ഞു.

ആരോഗ്യ ബോധവൽക്കരണത്തിന് നിരവധി പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. നവംബർ 1 ന് തൂഫാൻ സന്ദേശവുമായി റാലി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അത്തോളി സൈക്കിൾ ക്ലബ് രൂപീകരിച്ചു,

സൗജന്യ അംഗത്വം സ്വീകരിക്കൽ ആരംഭിച്ചു. സാമൂഹ്യ പരിപാടികൾ ഈ ക്ലബിൻ്റെ സഹകരണ ത്തോടെയാണ് നടക്കുക.

Recent News