കോക്കല്ലൂർ ഗവ.സ്‌കൂൾ പി.ടി.എ   അധ്യാപകർക്കുള്ള യാത്രയയപ്പ് ;   ശ്രദ്ധേയമായി "സഫലം"
കോക്കല്ലൂർ ഗവ.സ്‌കൂൾ പി.ടി.എ അധ്യാപകർക്കുള്ള യാത്രയയപ്പ് ; ശ്രദ്ധേയമായി "സഫലം"
Atholi NewsInvalid Date5 min

കോക്കല്ലൂർ ഗവ.സ്‌കൂൾ പി.ടി.എ 

അധ്യാപകർക്കുള്ള യാത്രയയപ്പ് ; 

ശ്രദ്ധേയമായി "സഫലം"




കോക്കല്ലൂർ :കോക്കല്ലൂർ ഗവ. വിദ്യാലയത്തിൽ

വിവിധ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നവരും ട്രാൻസ്ഫറായി പോകുന്നവരും സർവ്വീസിൽ നിന്ന് വിരമിക്കുന്നവരും ഉൾപ്പെട്ട എട്ട് അധ്യാപകർക്ക് പി.ടി.എ "സഫലം" പേരിൽ യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി.

ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത അധ്യക്ഷത വഹിച്ചു. 

എ.ഇ.ഒ പ്രമോഷൻ ലഭിച്ച ഹെഡ്മാസ്റ്റർ യൂസഫ് നടുവണ്ണൂർ, ഹയർ സെക്കൻ്ററി അധ്യാപകരായി പ്രമോഷൻ ലഭിച്ച രേഖ.എം, മനോഹരൻ.എം, 

ഹയർ സെക്കൻ്ററിയിൽ ട്രാൻസ്ഫർ ലഭിച്ച പ്രകാശൻ.എം, സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.ഹരിദാസൻ, ബിന്ദു.കെ.പി, 

സതീശൻ.പി.വി, മീര.പി.സി എന്നിവർക്കാണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത്.

വാർഡ് മെമ്പർമാരായ സി.കെ. രാജീവൻ, 

കെ.എം ഷൈജ,

ഡി.ഇ.ഒ 

പ്രമോദ് കെ. വി, പി.ടി.എ വൈസ് പ്രസിഡൻ്റ് എ.പി പ്രകാശൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് ഏറ്റുവാങ്ങിയവർ

പി. ടി. എ യുടെ സ്‌നേഹോപഹാരങ്ങൾ സ്വീകരിച്ചു കൊണ്ട് സംസാരിച്ചു. പ്രിൻസിപ്പൽ എൻ.എം നിഷ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സീമ നന്ദിയും പറഞ്ഞു.news image

Recent News