കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങിയ 65 കാരൻ മുങ്ങി മരിച്ചു, നീന്തൽ അറിയുന്ന ആൾ മുങ്ങി മരിച്ചതിൽ നാട്ടുകാ
കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങിയ 65 കാരൻ മുങ്ങി മരിച്ചു, നീന്തൽ അറിയുന്ന ആൾ മുങ്ങി മരിച്ചതിൽ നാട്ടുകാരിൽ ആശങ്ക
Atholi News20 Oct5 min

കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങിയ 65 കാരൻ മുങ്ങി മരിച്ചു, നീന്തൽ അറിയുന്ന ആൾ മുങ്ങി മരിച്ചതിൽ നാട്ടുകാരിൽ ആശങ്ക 




കൊയിലാണ്ടി:

കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങിയ 65 കാരൻ മുങ്ങി മരിച്ചു. കൊയിലാണ്ടി കൊല്ലം സ്വദേശി 

തളയൻ പുനത്തിൽ കരുണൻ (പപ്പു - 65) വാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 

കുളിക്കുന്നതിനിടെ കാണാനില്ല എന്ന വിവരം ലഭിച്ചതിന് തുടർന്ന് കൊയിലാണ്ടി അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ വെള്ളിമാട് കുന്നിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം ഉൾപ്പെടെ

സംഭവസ്ഥലത്ത് എത്തിയാണ് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി അഗ്നി രക്ഷാ നിലയം അസി:സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

സ്ഥിരമായി നീന്താനും മത്സ്യങ്ങൾക്ക് തിറ്റ കൊടുക്കാൻ എത്താറുളള ആളാണ് അപകടത്തിൽ പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Recent News