
മലബാർ സഹോദയ ഫെസ്റ്റ്: വേദലക്ഷ്മിക്ക് ഒന്നാം സ്ഥാനം
തലക്കുളത്തൂർ: മലബാർ സഹോദയ ഫെസ്റ്റിൽ കാറ്റഗറി 2 ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ പ്രോഗ്രസീവ് പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി
എൽ ഡി വേദ ലക്ഷ്മിക്ക് ഒന്നാം സ്ഥാനം.
അന്നശ്ശേരി ചെറുവലത്ത് ഹൗസിൽ
ലാൽ ജിത്ത് -ധന്യ ദമ്പതികളുടെ മകളാണ്.
മലബാർ സഹോദയയിൽ 90-ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിലാണ് വേദലക്ഷ്മി ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലീഷ് പ്രസംഗത്തിലെ മികവും ആത്മവിശ്വാസത്തോടെയുള്ള അവതരണവും വേദലക്ഷ്മിയുടെ വിജയത്തിന് മാറ്റുകൂട്ടി. വേദലക്ഷ്മി അഭിനയരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമാണ്.
സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള വേദലക്ഷ്മി, പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. പഠനത്തോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനിയെ മത്സരത്തിനായി പരിശീലിപ്പിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്ത അധ്യാപകരെയും വേദലക്ഷ്മിക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകിയ രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് പ്രത്യേകം അഭിനന്ദിച്ചു.
വേദലക്ഷ്മിയെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, പി.ടി.എ. എന്നിവർ അഭിനന്ദിച്ചു.