അത്തോളി കുനിയിൽ കടവ് പാലത്തിന് സമീപം കാർ പോസ്റ്റിലിടിച്ച് അപകടം; അഞ്ചുപേർക്ക് ഗുരുതര പരിക്ക്
അത്തോളി കുനിയിൽ കടവ് പാലത്തിന് സമീപം കാർ പോസ്റ്റിലിടിച്ച് അപകടം; അഞ്ചുപേർക്ക് ഗുരുതര പരിക്ക്
Atholi News8 Jun5 min

അത്തോളി കുനിയിൽ കടവ് പാലത്തിന് സമീപം കാർ പോസ്റ്റിലിടിച്ച് അപകടം; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:കുനിയിൽകടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന അഞ്ചോളം പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

നന്മണ്ട ഭാഗത്തുള്ളവരുടേതാണ് അപകടത്തിൽപ്പെട്ട വാഹനമെന്നാണ് 

(KL 76 D 6294) പ്രാഥമികമായി ലഭിക്കുന്ന വിവരം.

പരിക്കേറ്റവരെ ഉടൻ തന്നെ മേയ്ത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായാണ് വിവരം

ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം.

news image

അമിതവേഗതയിലെത്തിയ കാർ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.

വാഹനത്തിൽ സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. 

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആബുലൻസിലേക്ക് മാറ്റുകയായിരുന്നു.

Recent News