
അത്തോളിയില്‍ കിണര്‍ ഇടിഞ്ഞു വീണു
അത്തോളി : ഗവ.എല്‍.പി സ്‌കൂളിനു സമീപം കിഴക്കയില്‍ മീത്തല്‍ ജാനകി അമ്മയുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന 9 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞു വീണു.
ആളപായമില്ല.ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദുരന്തം. വീട്ടുകാരി അലക്കാനും മറ്റും വെള്ളം കോരി പോയ ഉടനെ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞു വീഴുകയായിരുന്നു. വീട്ടുകാര്‍ ശബ്ദം കേട്ട് ഓടി വന്നപ്പോഴാണ് കിണര്‍ ഇടിഞ്ഞു താഴുന്നത് കണ്ടത്. ചെങ്കല്‍ പ്രദേശത്ത് ചെത്തിതാഴ്ത്തിയ കിണര്‍ പടുത്ത കരിങ്കല്‍ കെട്ടുകളടക്കമാണ് പൂര്‍ണമായും കിണറില്‍ പതിച്ചത്.ശക്തമായ മഴ പെയ്താല്‍ ഇനിയും കിണറിന്റെ ഭാഗം ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ വീടിന്റെ ഭാഗം അപകടാവസ്ഥയിലാണ്. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. നഷ്ടപരിഹാരത്തിനായി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതായി വീട്ടുടമ പറഞ്ഞു .