സ്പേസ് അത്തോളി വാർഷിക ജനറൽ ബോഡി ; പുതിയ ഭാരവാഹികളായി
സ്പേസ് അത്തോളി വാർഷിക ജനറൽ ബോഡി ; പുതിയ ഭാരവാഹികളായി
Atholi News7 Jun5 min

സ്പേസ് അത്തോളി വാർഷിക ജനറൽ ബോഡി ; പുതിയ ഭാരവാഹികളായി



അത്തോളി: വിദ്യാഭ്യാസ കലാ സാംസ്കാരിക സംഘടനയായ 'സ്പേസ് അത്തോളി'

വാർഷിക ജനറൽ ബോഡിയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ബി.കെ ഗോകുൽദാസ് അധ്യക്ഷനായി. ജോ.സെക്രട്ടറി കെ.ഷിജിൽ അനുശോചന പ്രമേയവും സെക്രട്ടറി അഷ്റഫ് ചീടത്തിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.സി അബ്ദുൽ കരീം വരവു ചിലവു കണക്കും അവതരിപ്പിച്ചു. ജോബി മാത്യു, 

പി.വി സുരേഷ്,റഷീദ് മണപാട്ടിൽ, സുരേഷ് അക്ഷരി,കെ.വി കൃഷ്ണകുമാരി, ലീലാവതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: ബി.കെ ഗോകുൽദാസ് (പ്രസി.), ഉഷ പനാട്ടിൽ (വൈ.പ്രസി), സുരേഷ് അക്ഷരി( സെക്ര.), എൻ.ടി മനോജ് (ജോ.സെക്ര.), കെ.വി കൃഷ്ണകുമാരി (ട്രഷ.).

Recent News