
മൈത്രേയൻ അത്തോളിയിൽ 31 ന് : സ്വാഗതസംഘം രൂപീകരിച്ചു
അത്തോളി :സാമൂഹിക നിരീക്ഷകനായ മൈത്രേയൻ അത്തോളിയിൽ എത്തുന്നു.
സ്‌പേസ് അത്തോളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
പഞ്ചായത്തിൽ
ഒരു ദിനം ഒരുമിച്ച്
ജനകീയ സംവാദപരിപാടി ഈ മാസം 31 ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ നടക്കും.
പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.
സ്പേസ് പ്രസിഡൻ്റ് ബി ഗോകുൽ ദാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ ചെയർമാനും
ടി.സി. അബ്ദുൽ കരീം വൈസ് ചെയർമാനുമാണ്.
പ്രോഗ്രാം കമ്മിറ്റി കൺവീനർ:
കെ. ഷിജിൻ ,
ജോ. കൺ: കെ വി കൃഷ്ണകുമാരി,
ബി കെ സുരേഷ് അക്ഷരി, ബി.കെ. ഗോകുൽദാസ്, അഷ്റഫ് ചീടത്തിൽ, സുഹൈൽ, ജോബി മാത്യു, അബ്ദുറഹിം, ഗിരീഷ് ത്രിവേണി, പി.കെ. രവീന്ദ്രനാഥ്, അബ്ദുള്ളക്കോയ കെ.വി., കെ.ടി. ശേഖർ, സബിത , വി എം ഷാജി , പി വി ദിലീഫ്, സുരേഷ്, ശശികുമാർ എന്നിവരെ വിവിധ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. സ്പേസ് അത്തോളി സെക്രട്ടറി സുരേഷ് അക്ഷരി സ്വാഗതം പറഞ്ഞു.