ഷിഗെല്ല : തലക്കുളത്തൂരിൽ ചികിത്സയിലായിരുന്ന നാലര വയസുകാരി മരണപ്പെട്ടു
ഷിഗെല്ല : തലക്കുളത്തൂരിൽ ചികിത്സയിലായിരുന്ന നാലര വയസുകാരി മരണപ്പെട്ടു
Atholi News6 Jun5 min

ഷിഗെല്ല : തലക്കുളത്തൂരിൽ ചികിത്സയിലായിരുന്ന നാലര വയസുകാരി മരണപ്പെട്ടു.




തലക്കുളത്തൂർ :

ഷിഗെല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. കോഴിക്കോട് ഗവ.മെഡി. കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു മരണം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വയറിളക്കവും 

ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട് കോട്ട പറമ്പ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന്  മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി , വെള്ളിയാഴ്ച വൈകിട്ടാണ് പരിശോധനയിൽ ഷിഗെല്ലയെന്ന് കണ്ടെത്തിയത്.

മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്‌കരിച്ചു. അന്നശ്ശേരി എം.ഐ.എൽ.പി സ്‌കൂൾ യു.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: പ്രിൻസിമേരി. സഹോദരൻ: മിലൻ.

Recent News