തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖലാ കൺവെൻഷനും എം.എൽ.എയ്ക്ക് സ്വീകരണവും സംഘടിപ്പിച്ചു
തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖലാ കൺവെൻഷനും എം.എൽ.എയ്ക്ക് സ്വീകരണവും സംഘടിപ്പിച്ചു
Atholi News8 Jun5 min

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖലാ കൺവെൻഷനും എം.എൽ.എയ്ക്ക് സ്വീകരണവും സംഘടിപ്പിച്ചു

അത്തോളി: തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മൊടക്കല്ലൂർ മേഖലാ കൺവെൻഷനും വി.ടി. സൂരജ് എം.എൽ.എ ക്കുള്ള സ്വീകരണവും നടത്തി. കൊളത്തൂർ കെ.വി.എൽ.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് ഐഡി കാർഡ് വിതരണവും, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീവിദ്യ എരമംഗലം മെമ്പർഷിപ്പ് വിതരണവും നിർവ്വഹിച്ചു. വി.ടി. സൂരജ് എം.എൽ.എ ക്ക് ചടങ്ങിൽ ഊഷ്മളമായ സ്വീകരണം നൽകി.

ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഗോപി കോതങ്കൽ അധ്യക്ഷത വഹിച്ചു. വി.ടി. സൂരജ് എം.എൽ.എ,

വാർഡ് മെമ്പർ ബിന്ദു പാലോട്ട്, സത്യഭാമ കിഴക്കേക്കര, രമേശൻ വലിയാറമ്പത്ത്, കെ.പി.സത്യൻ, സുനീഷ് നടുവിലയിൽ, അബ്ദുൾസലാം, പി. എം.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

Recent News