അത്തോളി ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
അത്തോളി ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
Atholi News5 Jun5 min

അത്തോളി ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു




അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഉമ്മൻ ചാണ്ടി സ്മാരക ബഡ്‌സ് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു. അഞ്ജലി ടീച്ചറുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തഫാന റിജാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. 

വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർമാരായ എസ്. അനിൽ കുമാർ, ബിനീഷ് കൊളക്കാട്, കുഞ്ഞായിൻ കുട്ടി, കെ.എം. രാജൻ എന്നിവരും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ കുമാറും ചേർന്ന് നിർവ്വഹിച്ചു.

കുടുംബശ്രീ സി.ഡി.എസ് പ്രതിനിധി അനിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജെ. അഞ്ജലി, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ, ഡോ. അശ്വതി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർ ഷീബ പിലാത്തോട്ടിൽ സ്വാഗതവും ജഫ്നിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി. പുതിയ അധ്യയനവർഷത്തെ ആവേശത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വരവേറ്റത്.

Recent News