അത്തോളി പാലോറ മലയിൽ കൂൺ കൃഷി ',ഹൈടക് കൂൺ കൃഷിയിലെ
തുളസി ടച്ചിന് ആവശ്യക്കാരേറെ...
അത്തോളി: കൂൺ കൃഷിയിൽ പുതു സംരഭകയായ തുളസിയുടെ സ്വപ്നങ്ങൾ വിരിഞ്ഞു തുടങ്ങി. പാലോറ മലയിലെ തുളസിയാണ് പോഷക സമൃദ്ധവും
ആരോഗ്യത്തിന് ഏറെ ഗുണകരവുമായ ചിപ്പി കൂണുകൾ വിളയിച്ചെടുക്കുന്നത്. നാലു വർഷമായി കൊണ്ടു നടക്കുന്ന സ്വന്തമായൊരു ഫാമെന്ന സ്വപ്നം ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് യാഥാർഥ്യമായത്.
5 ലക്ഷം രൂപയോളം മുടക്കിയാണ് തുളസി ഫാം യാഥാർഥ്യ മാക്കിയത്. മൊടക്കല്ലൂർ പാലോറ മലയിൽ എം.ഡിറ്റ് കോളജിനടുത്താ ണ് തുളസിയുടെ ന്യൂട്രിയൻ്റ് മഷ്റൂം ഫാം പ്രവർത്തിക്കുന്നത്. വി എച്ച്സിയിൽ അഗ്രിക്കൾച്ചറൽ കോഴ്സ് കഴിഞ്ഞപ്പോഴാണ് കൂൺ കൃഷിയോട് ആഭിമുഖ്യം തോന്നിയത്.
ഒരു പാട് പ്രായോഗിക പരിശീലനത്തിനു ശേഷമാണ് 22 കാരിയായ തുളസി കൂൺ കൃഷിയിലേക്കിറങ്ങിയത്. ആദ്യമാദ്യം പരീക്ഷണം നടത്തി വിജയം കണ്ടതോടെയാണ് കൂൺകൃഷി ഫാം തുടങ്ങിയത്. കൂൺ കൃഷിയിലെ വിദഗ്ദനായ കണ്ണൂരിലെ രാഹുൽ ഗോവിന്ദിൻ്റെ മൺസൂൺ മഷ്റൂംസ് എന്ന സ്ഥാപനമാണ് സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുന്നത്. അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളടങ്ങിയതാണ് ഈ ഹൈടെക് ഫാം. അമേരിക്കൻ രീതിയനുസരിച്ചാണ് തുളസി ഇവിടെ കൂൺ കൃഷി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നും വരുത്തുന്ന പ്രത്യേക ഇനം പെല്ലറ്റുകൾ ഉണ്ടാക്കുന്ന ബെഡ് ഉപയോഗിച്ചാണ് കൃഷി. ഈ രീതിയിൽ ഉൽപാദനം കൂടുതലാണെന്നാണ് തുളസിയുടെ അനുഭവം.
സൂര്യപ്രകാശത്തിൽ നിന്നു മാത്രം ലഭിക്കുന്ന വിറ്റാമിൻ ഡി ലഭിക്കുന്ന ഒരു പോഷകാഹാരം കൂടിയാണ് ചിപ്പികൂൺ. 100 ഗ്രാം പാക്കറ്റിന് 50 രൂപയാണ് വില. ഇവ മൂന്ന് ദിവസം വരെ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാൻ കഴിയും.
ഉൽപാദനം കൂടുമ്പോഴും മാർക്കറ്റിങ്ങിന് ആളില്ലാതെ ബുദ്ധിമുട്ടുകയാണ് തുളസി. നല്ലൊരു മാർക്കറ്റിംഗ് ടീം ഉണ്ടെങ്കിൽ ഈ പോഷകസമൃദ്ധമായ കൂണുകൾ എളുപ്പത്തിൽ വിറ്റഴിക്കാൻ ആവുമെന്ന് തുളസി "അത്തോളി ന്യൂസിനോട് " പറഞ്ഞു. തൽപ്പരായവർക്ക് ഒരു വരുമാന മാർഗം എന്ന നിലയിൽ കൂണുകൾ മാർക്കറ്റ് ചെയ്യാൻ കഴിയും. 25 കിലോ വരെ കൂണുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഫാമിൽ 10 - 15 കിലോ മാത്രമേ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുള്ളൂ.
നിലവിൽ കൊയിലാണ്ടി ഉള്ളിയേരി ഭാഗങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ന്യൂട്രിയൻ്റ് മഷ്റൂം ലഭ്യമാണ്.
ഫോൺ: 8891276153
ജീവിതശൈലീരോഗങ്ങൾ ഏറി വരുന്ന ഇക്കാലത്ത് കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും നാരുകൾ കൂടിയതുമായ ഗുണങ്ങളെല്ലാം കൂണിനുണ്ടന്നൊണ് ഡോക്ടർമാർ പറയുന്നത്. ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാവുന്ന രൂപത്തിലാണ് കൂണിലെ അന്നജ (carbohydrate) മുള്ളത് (പ്രധാനമായും ഗ്ലൈക്കോജൻ രൂപത്തിൽ). അതുപോ ലെ കൊഴുപ്പിന്റെ തോതും വളരെക്കുറവ് (1-2 ശതമാനം വരെ) അതാകട്ടെ, അപൂരിത ഫാറ്റി ആസിഡ് (unsaturated fatty acid) ആയിട്ടാണുതാനും. ഇത് ഹൃദയാരോഗ്യത്തിന് അങ്ങേയറ്റം ഗുണകരമാണ്. എടുത്തു പറയേണ്ട മറ്റൊരു സവിശേഷത കൂണിൽ കൊളസ്ട്രോൾ ഇല്ലെന്ന താണ്. കൊളസ്ട്രോളിനു പകരം കൂണിലുള്ളത് എർഗോസ്‌റ്റീറോളാണ്. ഇത് ശരീരത്തിൽ വൈറ്റമിൻ ഡി ആയി രൂപാന്തരപ്പെടുന്നു. വൈറ്റമിൻ ഡി കിട്ടാൻ. വെയിലു കൊള്ളാനാണ് സാധാരണഗതിയിൽ ഡോക്ടർമാർ നിർദേശിക്കുക. കൂണിൽ മാംസ്യവും ഉയർന്ന തോതിലു ണ്ട് (12-15 ശതമാനം വരെ). മുട്ടയിൽ നിന്ന് ഏതാണ്ട് 6-7 ഗ്രാം മാത്രമേ മാംസ്യം ലഭിക്കൂ എന്നോർക്കണം. ശരീരത്തിന് അത്യന്താപേക്ഷിതമായ അമിനോ അമ്ലങ്ങളായ ലൈസിൻ, ത്രിയോണീൻ, വാലൈൻ എന്നിവയും കൂണിൽ നല്ല അളവിലും അനുപാതത്തിലുമുണ്ട്.