കക്കയത്ത് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിനായി വ്യാഴാഴ്ചയും തിരച്ചിൽ തുടരും ;
റിമോട്ടലി ഓപ്പറേറ്റഡ് അണ്ടർ വാട്ടർ വെഹിക്കിൾ സെർച്ചിങ് നടത്തും
സ്വന്തം ലേഖകൻ
കക്കയം : ഡാമിനും കരിയാത്തൻ പാറക്കും ഇടയിൽ പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിനായി തിരച്ചിൽ നാളെ രാവിലെ മുതൽ തുടങ്ങുമെന്ന് അഗ്നി രക്ഷാ സേന പേരാമ്പ്ര യൂണിറ്റ് അറിയിച്ചു.
ബാലുശ്ശേരി വട്ടോളി സ്വദേശി അശ്വിൻ ( 30 ) നെയാണ് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. പണിമുടക്ക് ആയതിനാൽ 3 സുഹൃത്തുക്കളും ചേർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ട് പേർ രക്ഷപ്പെട്ടു.
ഇന്ന് ഉച്ച മുതൽ ഫയർ ഫോഴ്സ് കോഴിക്കോട് ജില്ലാ സ്കൂബാ ഡൈവിംഗ് ടീം തിരിച്ചിൽ നടത്തിയിരുന്നു . വ്യാഴാഴ്ച രാവിലെ '7 മുതൽ തിരച്ചിൽ ആരംഭിക്കും. തുടർ തിരച്ചിലിൽ അത്യാധുനിക സാങ്കേതിക സംവിധാനമായ
റിമോട്ടലി ഓപ്പറേറ്റഡ് അണ്ടർ വാട്ടർ വെഹിക്കിൾ സെർച്ചിങ്
റിമോട്ട് ഓപ്പറേറ്റർ ( ആർ ഒ യു വി ) ഇതിൽ ക്യാമറ, സോളാർ അടക്കമുള്ള സംവിധാനവും ഉണ്ടാകും.
ഇതോടൊപ്പം ഫയർ ഫോഴ്സ് സ്കൂബാ ഡൈവിംഗ് തിരച്ചിലും ഉണ്ടാകും.
കോഴിക്കോട് നഗരത്തിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം രാത്രിയോടെ സ്ഥലത്ത് എത്തും.