
എൻ.എം രാജൻ്റെ ആറാമത് അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു
അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും സി.പി.എം ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന എൻ.എം രാജൻ്റെ ആറാമത് അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് അത്തോളിക്കാവിൽ കുടുംബ സംഗമം നടന്നു. പ്രമുഖ സംസ്കാരിക പ്രഭാഷകൻ ഡോ: പി. സുരേഷ് ഉദ്ഘാടനം ചെയ്തു. എം രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം അത്തോളി ലോക്കൽ കമ്മറ്റി അംഗം എം. ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. നിയുക്ത വാർഡ് മെമ്പർ അനിൽ മാസ്റ്റർ സ്വാഗതവും അത്തോളിക്കാവ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.സി ബാലകൃഷണൻ നന്ദിയും പറഞ്ഞു.