
അത്തോളിയിൽ എൽ ഡി എഫ് തരംഗം ;
എൻ ഡി എ ക്ക് പ്രതീക്ഷ
അത്തോളി : തദ്ദേശ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ 13 ഉം എൽ ഡി എഫ് നേടിയപ്പോൾ ഗ്രാമ പഞ്ചായത്ത് ഭരണം എൽ ഡി എഫ് മുന്നണി തിരിച്ച് പിടിച്ചു . വാർഡ് 5 ൽ (കണ്ണിപ്പൊയിൽ )ഇടത് മുന്നണിയുടെ പിന്തുണയോടെ ഷീജ ഷിബു ( സ്വതന്ത്ര സ്ഥാനാർഥി ) വിജയിച്ചതിനെ തുടർന്നാണ് എൽ ഡി എഫ് സീറ്റ് 13 ആയത്.
നിലവിലെ സിറ്റിംഗ് സീറ്റായ 6 വാർഡുകളിൽ യു ഡി എഫിന് സീറ്റ് നില നിർത്താനായി. ഇതിൽ വാർഡ് 12 പുല്ലിലാമലയിൽ യു ഡി എഫ് സ്ഥാനാർഥി എ എം സരിത ഒരു വോട്ടിനാണ് വിജയിച്ചത്. അതേ സമയം ചില വാർഡുകളിൽ കുറഞ്ഞ വോട്ടുകൾക്കാണ് യു ഡി എഫിന് സീറ്റ് നഷ്ടമായത്.
എൻ ഡി എ ക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും വാർഡ് 1 ലും ( എരഞ്ഞോളി ശ്യാമള ടീച്ചർ ) 10 ലും അത്താണി -ആർ എം - കുമാരൻ), 16 ലും
കുടക്കല്ല് - രാംജിത്ത് യു ആർ എന്നീ സ്ഥാനാർഥികൾ
രണ്ടാം സ്ഥാനത്ത് എത്തിയത് എൻ ഡി എ ക്ക് വലിയ പ്രതീക്ഷ നൽകി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 17 വാർഡിൽ യു ഡി എഫ് 12 ഉം എൽ ഡി എഫ് 4 ഉം എൻ ഡി എ 1 ഉം സീറ്റ് നേടിയിരുന്നു.ആദ്യമായാണ് ഗ്രാമ പഞ്ചായത്തിൽ എൻ ഡി എ അക്കൗണ്ടും തുറന്നത് .വാർഡ് വിഭജനത്തെ തുടർന്നാണ്
17 ൽ നിന്നും 19 വാർഡ് ആയത്.