
ഫല പ്രഖ്യാപന ദിവസത്തെ ആഹ്ലാദ പ്രകടനം : റൂറൽ മേഖലയിൽ അക്രമ സാധ്യതയെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം ;നാസിക് ഡോളിന് നിരോധനം ഉൾപ്പെടെ മറ്റ് നിയന്ത്രണങ്ങളും അറിയാം
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ആസന്നമായ നിയമ സഭ തെരഞ്ഞെടുപ്പിൻ്റെ ട്രയൽ റൺ ആയാണ് രാഷ്ട്രീയ കേരളം ചിന്തിക്കുന്നത് എന്നതിനാൽ അത്രത്തോളം രാഷ്ട്രീയ പ്രാധാന്യവും കാണുന്നുണ്ട്. അതേ സമയം സംസ്ഥാന തല വിജയവും പ്രാദേശിക വിജയവും ആഹ്ലാദ പ്രകടനത്തിന് വഴി മാറുമ്പോൾ അതിര് വിട്ട് പോകരുതെന്ന മുന്നറിയിപ്പുമായി വടകര റൂറൽ ആസ്ഥാനത്ത് നിന്നും ഉത്തരവ് എത്തി. ആഹ്ലാദ പ്രകടനം റൂറൽ മേഖലയിൽ അക്രമ സാധ്യതയെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ഇത് സംബന്ധിച്ച് ഉത്തരവും പിന്നാലെ പുറത്ത് വിട്ടു.
അനിയന്ത്രതമായ വിജയാഘോഷം കുട്ടികളുടെ അർദ്ധ വാർഷിക പരീക്ഷാ തയ്യാറെടുപ്പിനെ ബാധിക്കരുതെന്ന് രാഷ്ട്രീയ കക്ഷികൾ പരിഗണിക്കണമെന്ന്
ആമുഖമായി പരമാർശിച്ചാണ് ഉത്തരവ്.
ആഹ്ലാദ പ്രകടനത്തിന് മുൻകൂർ അനുമതി വാങ്ങണം ,പ്രകടനത്തിൽ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഉണ്ടായിരിക്കണം , എതിർ പാർട്ടി പ്രവർത്തകരുടെ ഓഫീസിന് സമീപത്ത് നിന്ന് പ്രകോപനപരമായ മുദ്രാവാക്യം പാടില്ല , സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്. നാസിക ഡോൾ ഉപയോഗിക്കരുത്. ലോറി, ബൈക്ക് എന്നിവയിൽ കയറി അപകടകരമാം വിധം യാത്ര ചെയ്യരുത്. പ്രത്യേകിച്ച് കുട്ടികളെ അതിൽ കൊണ്ട് പോകരുത്. അപകടകരമായ വെടി മരുന്ന് ഉപയോഗിക്കരുത്. ബൈക്ക് അഭ്യാസം പാടില്ല, രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുത് , ഗതാഗത തടസ്സം സൃഷ്ടിക്കരുത്, സമൂഹ മാധ്യമങ്ങളിൽ വ്യക്തി ഹത്യ, സമാധാന ലംഘനം ഉണ്ടാക്കുന്ന തരത്തിൽ പ്രസ്ഥാവന പ്രചരിപ്പിക്കരുത്.
പോലീസ് നിയമം 79 വകുപ്പ് പ്രകാരം റൂറൽ എസ് പി യുടെ അധികാരം ഉപയോഗിച്ച് അക്രമം തടയുന്നതിനായി പൊതു സമ്മേളനങ്ങൾ പ്രകടനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതായും ഉത്തരവിൽ പറയുന്നുണ്ട്.